മലപ്പുറത്ത് മരിച്ച വീരൻ കുട്ടിയുടെ മരണകാരണം കോവിഡ് അല്ലെന്ന് സ്ഥിരീകരണം. പരിശോധന ഫലം നെഗറ്റീവ് എന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. മൃതദേഹം അൽപ്പസമയത്തിനകം ബന്ധുക്കൾക്ക് വിട്ടു നൽകും.മരിച്ച വീരൻകുട്ടിക്ക് പലതരം അസുഖങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.സാമ്പിളുകൾ മൂന്ന് തവണ പരിശോധിച്ച് നെഗറ്റീവ് ഫലം ഉറപ്പാക്കിയിരുന്നതെയി മന്ത്രി കെ കെ ഷൈലജ മാധ്യമങ്ങളോട് വ്യക്തമാക്കി.
സംസ്കാരത്തിന് കോവിഡ് രോഗി എന്ന നിലയിൽ മുൻകരുതൽ വേണ്ടെന്നും മന്ത്രി പറഞ്ഞു. സാധാരണ സംസ്കാരത്തിന് വേണ്ട നിബദ്ധനാകൾ പാലിച്ചാൽ മതിയാകും. നിലവിൽ കേരളത്തിന്റെ നില ഭദ്രമാണ്, ജാഗ്രത തുടരണം. ഇളവുകൾ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ENGLISH SUMMARY: non covid death in malappuram
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.