പോസ്റ്റ് ഓഫിസുകളിൽ അവകാശികളില്ലാതെ കിടക്കുന്ന ലക്ഷക്കണക്കിനു നിക്ഷേപങ്ങൾ കേന്ദ്രസർക്കാരിന്റെ സീനിയർ സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്കു മാറ്റാൻ നടപടി. കേരളത്തിൽ നിന്നു മാത്രം 6 ലക്ഷത്തിലേറെ നിക്ഷേപങ്ങളിൽ നിന്നായി കോടിക്കണക്കിനു രൂപയാകും ഇത്തരത്തിൽ മാറ്റുന്നത്. 10 വർഷത്തിലേറെയായി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിവിധ നിക്ഷേപങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവകാശികൾ എത്തിയില്ലെങ്കിൽ ഈ തുക ക്ഷേമനിധിയിലേക്കു മാറ്റും.
കിസാൻ വികാസ് പത്രയിൽ ഉത്തര മലബാറിൽ നിന്നുള്ളവരാണു കൂടുതൽ. 100 രൂപ മുതൽ ചെറിയ തുകകളിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ പിന്നീട് ഇക്കാര്യം മറന്നതാകുമെന്നാണു വിലയിരുത്തൽ. മരണം, സ്ഥലംമാറ്റം തുടങ്ങിയ കാരണങ്ങളും അവകാശം ഉന്നയിക്കപ്പെടാത്ത നിക്ഷേപങ്ങൾ വർധിക്കാൻ കാരണമായി. മുതിർന്ന പൗരൻമാർക്കായി പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ ഒരുക്കാനാണു സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമനിധി ഉപയോഗിക്കുക.
ENGLISH SUMMARY: non resident investment goes to central welfare fund
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.