6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 24, 2024
July 13, 2024
June 13, 2024
May 23, 2024
March 10, 2024
November 11, 2023
November 10, 2023
September 19, 2023
July 25, 2023
June 24, 2023

നോർക്ക‑യുകെ കരിയർ ഫെയര്‍: ഒരുങ്ങുന്നത് 3000 തൊഴിലവസരങ്ങള്‍

Janayugom Webdesk
കൊച്ചി
November 21, 2022 8:47 pm

മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തിന്റെ ഭാഗമായുള്ള റിക്രൂട്ട്മെന്റ് ഫെയർ ഉദ്യോഗാർഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന കുടിയേറ്റത്തിന്റെ പുതിയ ചവിട്ടുപടിയാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ നോർക്ക‑യുകെ റിക്രൂട്ട്മെന്റ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ മൂവായിരത്തോളം തൊഴിലവസരങ്ങൾ ഇതുവഴി ഉറപ്പുവരുത്തും. പല ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തോളം പേരെ ഉൾപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. യുകെയുമായി ഇന്ത്യയിൽ നിന്ന് ആദ്യമായി ഏർപ്പെടുന്ന കരാർ എന്ന നിലയിൽ ഇത് വളരെ പ്രാധാന്യമുള്ളത്. കൂടുതൽ മേഖലകളിലേക്ക് ഇതു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളവുമായി ഇത്തരത്തിലൊരു കരാറിലേർപ്പെടാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നുവെന്ന് നാവിഗോ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവ് പറഞ്ഞു. ഏറെ ക്രിയാത്മകമായി പങ്കാളിത്തമാണ് കരാറിലൂടെ സാധ്യമായത്. അറിവും തൊഴിൽ നൈപുണ്യവും പരസ്പരം പങ്കിടാനുള്ള അവസരമാണ് ഇതുവഴി ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുകെ കരിയർ ഫെയർ റിക്രൂട്ട്മെന്റ് ഫെസ്റ്റിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമായത്. ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്കായാണ് റിക്രൂട്ട്മെന്റ് ഫെയർ സംഘടിപ്പിക്കുന്നത്. ഡോക്ടർമാർ, വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാർ, സീനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നങ്ങനെ 13 മേഖലകളിൽ നിന്നുളളവർക്കയാണ് റിക്രൂട്ട്മെന്റ്. ബ്രിട്ടനിൽ നിന്നുളള ഇന്റർവ്യൂ പാനലിസ്റ്റുകളുടേയും നാഷണൽ ഹെൽത്ത് സർവീസ് നിരീക്ഷകരുടേയും മേൽനോട്ടത്തിലാണ് റിക്രൂട്ട്മെന്റ് നടപടികൾ നടക്കുക. നോർക്ക റൂട്ട്സിൽ നിന്നുളള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

റിക്രൂട്ട്മെന്റിനായി 13,000 ത്തോളം അപേക്ഷകളാണ് നോർക്ക റൂട്ട്സിൽ ലഭിച്ചത്. ഇവയിൽ നിന്നും ഭാഷാപരിചയം, വിദ്യാഭ്യാസ യോഗ്യതയും മികവും, ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം ആപ്പ് വഴിയുളള ഇംഗ്ലീഷ് യോഗ്യതാ സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയം എന്നിവയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിലേയ്ക്കുളള ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്. 21 മുതൽ 25 വരെയുളള ദിവസങ്ങളിൽ നിശ്ചിത സ്ലോട്ടുകൾ തിരിച്ചാണ് ഓരോ മേഖലയിൽ ഉൾപ്പെടുന്നവരുടേയും അഭിമുഖം നടക്കുക. ആദ്യ ദിനം സൈക്രാട്രിസ്റ്റ് ഡോക്ടർമാർ, ജനറൽ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫർ എന്നിവർക്കാണ് സ്ലോട്ടുകൾ. രണ്ടാം ദിനം വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാർ, സീനിയർ കെയറർ എന്നിവർക്കും, മൂന്നാം ദിനം ഡയറ്റീഷ്യൻ, സ്പീച്ച് തെറാപ്പിസ്റ്റ്, മെന്റൽ ഹെൽത്ത് നഴ്‌സ്, സോഷ്യൽ വർക്കർ, സീനിയർ കെയറർ തസ്തികകളിലേയ്ക്കും, നാലാം ദിനം ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, നഴ്സുമാർ എന്നിവർക്കും, ആഞ്ചാം ദിനം നഴ്‌സ്, ഫാർമസിസ്റ്റ്, സീനിയർ കെയറർ എന്നിവർക്കുമുളള സ്ലോട്ടുകൾ പ്രകാരമാണ് റിക്രൂട്ട്മെന്റ് നടക്കുക.

Eng­lish Sum­ma­ry: Nor­ca-UK Careers Fair
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.