പ്രവാസി കോവിഡ് ധനസഹായ വിതരണം ആരംഭിച്ചു

Web Desk

തിരുവനന്തപുരം

Posted on June 30, 2020, 9:21 pm

പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന 5,000 രൂപയുടെ ധനസഹായ വിതരണം ആരംഭിച്ചു. ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തവർക്കുമാണ് ആനൂകൂല്യം.

ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്കാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി തുടങ്ങിയത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻആർഒ, സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട്, ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ച ഭാര്യ, ഭർത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുന്നത്. എൻആർഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.

you may also like this video;