മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. രജിസ്ട്രേഷൻ ഇന്ന് തന്നെ തുടങ്ങുമെന്ന് നോർക്ക അറിയിച്ചു. നോർക്ക വെബ്സെറ്റിലെ രജിസ്ട്രേഷൻ ലിങ്ക് ഇന്ന് തന്നെ സജീവമാകും. രജിസ്ട്രേഷന് പ്രവാസികൾ തിരക്ക് കൂട്ടേണ്ടതില്ലെന്ന് അറിയിപ്പ് നൽകി. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണയൊന്നുമില്ലായെന്നും അറിയിച്ചു. രോഗികൾക്കും ഗർഭിണികൾക്കും ആദ്യ പരിഗനയെന്നും നോർക്ക അറിയിച്ചു.
സന്ദർശക വിസയിൽ പോയി വിദേശത്ത് കുടുങ്ങിയവരുടെ കണക്കെടുക്കുന്നു. വിദേശകാര്യ മന്ത്രാലയമാണ് കണക്കുകൾ ശേഖരിക്കുന്നത്. വിദേശത്ത് കുടുങ്ങിയ വിദ്യർത്ഥികളുടെയും എണ്ണമെടുക്കുന്നു.വിദേശരാജ്യങ്ങളിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്കും മുൻഗണന.കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ ഉപയോഗിക്കും. വിമാനസർവീസ് തുടങ്ങുമ്പോൾ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം അറിയിച്ചു.
ENGLISH SUMMARY: norka’s registration starts on today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.