29 March 2024, Friday

Related news

January 3, 2024
December 29, 2023
November 26, 2023
September 13, 2023
April 25, 2023
March 11, 2023
December 30, 2022
December 16, 2022
December 10, 2022
September 28, 2022

വടക്കൻ കേരളത്തെ വ്യവസായ ഭൂമികയായി മാറ്റും: മന്ത്രി പി രാജീവ്‌

Janayugom Webdesk
September 13, 2021 12:04 pm

സംസ്ഥാനത്തെ വ്യവസായ ഭൂമികയായി വടക്കൻ കേരളത്തെ മാറ്റുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. ഉത്തര കേരളത്തിൽ വ്യവസായ വികസനത്തിന്‌ വൻ സാധ്യതകളാണുള്ളത്‌‌.കെഎസ്‌ഐഡിസി മേഖലാ ഓഫീസ്‌ കോഴിക്കോട്‌ ആരംഭിക്കുകയാണ്‌. നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ്‌ മേഖലാ ഓഫീസുള്ളത്‌. കിൻഫ്രയുടെ പ്രധാന പ്രവർത്തന കേന്ദ്രമായി മട്ടന്നൂർ മാറും. ഇത്‌ കണ്ണൂർ, കാസർകോട്‌ ജില്ലകൾക്ക്‌ വലിയ നേട്ടമാകും.

കണ്ണൂരിൽ മീറ്റ്‌ ദി മിനിസ്‌റ്റർ പരിപാടിയിലും മട്ടന്നൂർ കിൻഫ്ര പാർക്കിന്റെ കല്ലിടലിലും സംസാരിക്കുകയായിരുന്നു മന്ത്രി.മട്ടന്നൂർ കിൻഫ്ര പാർക്കിൽ വ്യവസായ സംരംഭകർക്ക്‌ ആവശ്യത്തിന്‌ ഭൂമി ലഭിക്കും. അന്താരാഷ്ട്ര വിമാനത്താവളമുള്ളതും അനുകൂല ഘടകമാണ്‌. താലൂക്ക്‌ തലങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങും. പരാതികൾ അതത്‌ ഘട്ടങ്ങളിൽ പരിഹാരിക്കാൻ സംവിധാനമുണ്ടാകും. പശ്‌ചാത്തല സൗകര്യം ഒരുക്കി വ്യവസായ വികസനത്തിന്‌ ശക്തിപകരുകയാണ്‌ സർക്കാർ ലക്ഷ്യം.

കോവിഡ്‌ പ്രതിസന്ധിക്കിടയിലും 3200 ചെറുകിട ഇടത്തരം വ്യവസായ സംരഭക(എംഎസ്‌എംഇ) യൂണിറ്റുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. കേരളത്തിൽ പരമാവധി നിക്ഷേപം കൊണ്ടുവരികയാണ്‌ ലക്ഷ്യം. സ്ഥല ലഭ്യതക്കുറവ്‌ പ്രയാസം സൃഷ്ടിക്കാറുണ്ട്‌. പാരിസ്ഥിതിക ബോധവും ഉയർന്ന ജീവിത നിലവാരവുമുള്ളവരാണ്‌ കേരളീയർ. അനുകൂല കാലാവസ്ഥയും വിദഗ്‌ധ തൊഴിൽ സേനയുമുള്ള നാടുമാണ്‌.
തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാനത്തെ ടേഡ്‌ യൂണിയൻ നേതാക്കളുടെ യോഗം ചേർന്നു. കൃഷി അടിസ്ഥാനമായുള്ള വ്യവസായങ്ങൾ മട്ടന്നൂരിലെ പാർക്കിൽ തുടങ്ങും. സുഗന്ധ വ്യജ്ഞനം, മത്സ്യം, ഐടി വ്യവസായ സംരഭങ്ങളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
eng­lish summary;North Ker­ala to be turned into indus­tri­al land: Min­is­ter P Rajeev
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.