Web Desk

സോൾ:

January 16, 2021, 11:34 am

അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകൾ പ്രദർശിപ്പിച്ച് ഉത്തരകൊറിയ

Janayugom Online

സമുദ്രാന്തർവാഹിനികൾ ഉപയോഗിച്ച്​ തൊടുത്തുവിടാവുന്നതെന്ന്​ സംശയിക്കുന്ന അത്യാധുനിക ബാലിസ്​റ്റിക്​ മിസൈലുകൾ ഉത്തര കൊറിയയുടെ സൈനിക പരേഡിൽ പ്രദർശിപ്പിച്ചു. വ്യാഴാഴ്​ച രാത്രി തലസ്​ഥാന നഗരമായ പ്യോങ്​യാങ്ങിൽ നടന്ന പരേഡിലാണ് അത്യാധുനിക ആണവായുധങ്ങൾ ഉത്തരകൊറിയ പ്രദർശിപ്പിച്ചത്. എട്ടുദിവസമായി തുടരുന്ന രാഷ്​­ട്രീയ സമ്മേളനത്തി​ന്റെ അവസാന ദിനത്തിലായിരുന്നു ആ­യുധ പ്രദർശനം.

കറു­ത്ത കോട്ടും തൊപ്പിയുമണിഞ്ഞ്​ കിം സുങ്​ ചത്വരത്തിൽ കിം ജോങ്​ ഉന്നും പരേഡ്​ വീക്ഷിച്ചു. പുക്​ഗുക്​സോങ്​-5 എന്നാണ്​ പുതിയ ബാലിസ്​റ്റിക്​ മിസൈലിന്റെ പേര്. കഴിഞ്ഞ ഒക്​ടോബറിൽ പ്രദർശിപ്പിച്ച പുക്​ഗുക്​സോങ്​— 4 ​ന്റെ നവീകരിച്ച രൂപമാണിത്. പഴയതിനെക്കാൾ ദീർഘമാണ്​ പുക്​ഗുക്​സോങ്​-5 മിസൈലെന്ന്​ കാലിഫോർണിയ ആസ്​ഥാനമായുള്ള ജെയിംസ്​ മാർട്ടിൻ സെന്റർ ഫോർ നോൺപ്രോലിഫറേഷൻ സ്​റ്റഡീസിലെ മൈക്കൽ ഡ്യൂട്സ്​മാൻ പറയുന്നു.

ഉത്തര ​കൊറിയയുടെ സമ്പദ്​വ്യവസ്​ഥ കൂപ്പുകുത്തിയതായും കനത്ത പ്രതിസന്ധിയിലൂടെയാണ്​ കടന്നുപോകുന്നതെന്നും കഴിഞ്ഞ ദിവസം കിം ജോങ്​ ഉൻ രാഷ്​ട്രീയ സമ്മേളനത്തിൽ തുറന്നു സമ്മതിച്ചിരുന്നു. അമേരിക്കയിൽ അധികാരമേറാനിരിക്കുന്ന ജോ ബൈഡന്​ ശക്​തമായ സന്ദേശം നൽകാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്​ പുതിയ പരേഡെന്ന്​ റിപ്പോർട്ടുണ്ട്​. അയൽ രാജ്യങ്ങളായ ദക്ഷിണ കൊറിയയിലും ജപ്പാനിലും യുഎസ്​ സൈനിക സാന്നിധ്യമുണ്ട്.

ENGLISH SUMMARY: North Korea dis­plays sub­ma­rine-launched missiles

YOU MAY ALSO LIKE THIS VIDEO