കോവിഡ് ഭീതിയെ തുടര്‍ന്ന് ടോക്യോ ഒളിമ്പിക്സില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി. ഇന്നലെ രാത്രി രാജ്യത്തെ കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കായിക താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത് എന്നാണ് വിശദീകരണം. ശീതയുദ്ധത്തെ തുടര്‍ന്ന് 1988‑ലെ സിയോള്‍ ഒളിമ്പിക്സില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്സില്‍ പങ്കെടുക്കാതെയിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴത്തെ പിന്മാറ്റത്തിന് പിന്നില്‍ കോവിഡ് അല്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്. മാര്‍ച്ച് 25ന് ചേര്‍ന്ന് ഒളിമ്പിക്സ് കമ്മിറ്റി യോഗത്തില്‍ ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കില്ലെന്ന തീരുമാനം എടുത്തിരുന്നില്ലെന്നാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.
English summary:North Korea pulls out from Tokyo olympics
You may also like this video;