Janayugom Online
North Korean leader Kim Jong Un makes a closing remark at 5th Conference of Cell Chairpersons of the Workers' Party of Korea (WPK) on December 23 in this photo released by North Korea's Korean Central News Agency (KCNA) in Pyongyang December 24, 2017. KCNA/via REUTERS

ആണവപരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചന്ന്​ ഉത്തരകൊറിയ

Web Desk
Posted on April 21, 2018, 9:36 am

പ്യോങ്​യാങ്​: നിര്‍ണായക നീക്കവുമായി ഉത്തരകൊറിയ രംഗത്ത്. ആണവ പരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചന്നും ആണവപരീക്ഷണം നടത്തുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി​യെന്നും  ഉത്തരകൊറിയ വ്യക്​തമാക്കി​. അമേരിക്കയുമായും ദക്ഷിണകൊറിയയുമായും ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ്​ പുതിയ നീക്കവുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്.

ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ്​ മുണ്‍ ജെയുമായി അടുത്ത മാസവും അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ​ട്രംപുമായി ജനുവരിയിലും ഉത്തരകൊറിയന്‍ പ്രസിഡന്‍റ്​ കിം ജോങ്​ ഉന്‍ കൂടികാഴ്​ച നടത്തുന്നുണ്ട്​. ആണവപരീക്ഷണങ്ങള്‍ നിര്‍ത്താനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അമേരിക്കയും ദക്ഷിണകൊറിയയും സ്വാഗതം ചെയ്​തു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും സമാധാനത്തിനും വേണ്ടിയാണ്​ തീരുമാനമെടുത്തതെന്നും കൊറിയന്‍ വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു.