Thursday
21 Feb 2019

കിം-ട്രംപ് കൂടിക്കാഴ്ച്ച റദ്ദാക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി

By: Web Desk | Wednesday 16 May 2018 1:32 PM IST

സോള്‍: ആണവായുധങ്ങള്‍  നശിപ്പിക്കാന്‍ വാഷിംഗ്ടണ്‍ പ്യോംഗ്യാങ്ങിനെ നിര്‍ബന്ധിച്ചാല്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ട്രംപുമായി നടക്കാനിരുന്ന കൂടിക്കാഴ്ച്ച റദ്ദാക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി.

ട്രംപ് ഭരണകൂടം തങ്ങളെ ഒറ്റപ്പെടുത്താനും ഏകപക്ഷീയമായി  നിരായുധീകരണം ആവശ്യപ്പെടാനും ശ്രമിച്ചാല്‍  ചര്‍ച്ചകള്‍ക്ക്  തങ്ങള്‍ക്ക് താത്പര്യമില്ലെന്നും  വരാനിരിക്കുന്ന ഡിപിആര്‍കെ- യുഎസ് ഉച്ചകോടി വേണോയെന്നത് ആലോചിക്കേണ്ടി വരുമെന്നും വിദേശകാര്യ ഉപമന്ത്രി കിം ക്യേ ഗ്വാന്‍ പറഞ്ഞു

പ്യോംഗ്യാങിനെ പൂർണമായും പരിശോധനയ്ക്ക് വിധേയമാക്കാവുന്നതും പുനരാരംഭിക്കാന്‍ കഴിയാത്തതുമായ  നിരായുധീകരണമാണ് വാഷിങ്ടൺആവശ്യപ്പെടുന്നത്. പക്ഷെ ഇതുവരെ ഉത്തര കൊറിയ ഇക്കാര്യത്തില്‍ എന്തു വിട്ടുവീഴ്ചയാണ് തങ്ങൾ ചെയ്യുന്നതെന്ന്  പരസ്യപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ മാസം  ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജെയ് ഇന്നുമായി നടത്തിയ ഉന്നതല്ല ചർച്ചയിൽ  കൊറിയ ഉപഭൂഖണ്ഡം  അണുവായുധമുക്തമാക്കുമെന്ന് കിം ജോങ് ഉന്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ പ്രസ്താവന രണ്ട് രാജ്യങ്ങളും രണ്ടുവിധത്തിലാണ് വ്യാഖ്യാനിക്കുന്നത്.

Related News