Monday
20 May 2019

പ്യോങ്‌യാങ് ഭയപ്പെടണമെന്ന് ട്രംപ്

By: Web Desk | Friday 11 August 2017 6:28 PM IST


ന്യൂജേഴ്‌സി: വടക്കന്‍ കൊറിയയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കോപാഗ്നി വീണ്ടും. തങ്ങളുടെ കോപാഗ്നി ജ്വലിക്കുന്ന മുന്നറിയിപ്പുകള്‍ പ്യോങ്യായ് തുടര്‍ച്ചയായി തിരസ്‌കരിക്കുന്നതിനെതിരെ വൈറ്റ്ഹൗസ് കടുത്ത നിലപാടുകള്‍ സ്വീകരിച്ചേക്കുമെന്ന് ട്രംപ് സൂചന നല്‍കുന്നു. ഒഴിവ് കാല വിനോദ വേളയില്‍ ന്യൂജേഴ്‌സിയിലെ ബഡ്മിന്‍സ്റ്റര്‍ ഗോള്‍ഫ് ക്ലബില്‍ വച്ച് നടന്ന ദേശീയ സുരക്ഷായോഗത്തിന് മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ട്രംപ് ഈ സൂചന നല്‍കിയത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോപാഗ്നി കലര്‍ന്ന മുന്നറിയിപ്പുകള്‍ ഉത്തരകൊറിയയ്ക്ക് നല്‍കിയതാണ്. അതിന്റെ പക്ഷെ കാര്‍ക്കശ്യം പോരെന്ന് അവര്‍ കരുതുന്നുണ്ടാകും. കഴിഞ്ഞ കൂറേ വര്‍ഷങ്ങളായി ആ രാജ്യം തങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തിന്റെ ജനങ്ങള്‍ക്ക് വേണ്ടി ഉത്തരകൊറിയയെ ആരെങ്കിലും നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ട്. അവരുടെ ഭീഷണിയ്ക്ക് പാത്രമാകുന്ന മറ്റുരാജ്യങ്ങള്‍ക്ക് കൂടി വേണ്ടിയാണിത്. പ്രസ്താവനകൊണ്ടുമാത്രം ഉത്തരകൊറിയയെ നിലയ്ക്ക് നിര്‍ത്താനാകില്ലെന്നുവേണം കരുതാന്‍-ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ശത്രുവിന്റെ ആക്രമണത്തെ പ്രതിരേധിക്കുവാന്‍ ശത്രുവിനെത്തന്നെ ആദ്യമെ തന്നെ ആക്രമിക്കുക എന്ന തന്ത്രത്തെക്കുറിച്ച് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല. അമേരിയ്ക്കയ്ക്കും അതിന്റെ സഖ്യകക്ഷികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ അഴിച്ച് വിടുന്നതില്‍ കൊറിയ ഒരുപാട് ഭയപ്പെടണം. കാരണം, അവര്‍ കരുതുന്നതിനും അപ്പുറമായിരിക്കും അതിന്റെ തിക്തഫലം. കിങ്-ജോങ്-ഉന്‍ കുറേ ഏറെ നാളുകളായി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ തുടങ്ങിയിട്ട്. ഇത് തടയിടേണ്ടതാണ്- ട്രംപ് വിശദീകരിച്ചു.
ഉത്തരകൊറിയയിലുള്ള ചൈനയുടെ സമീപനത്തെ ആധാരമാക്കിയുള്ളതായിരിക്കും അവരുമായുള്ള അമേരിക്കയുടെ വാണിജ്യനയങ്ങളും ബന്ധങ്ങളുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ഗുവ മേഖലയില്‍ മിസൈല്‍ ആക്രമണത്തിന് കൊറിയ മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച

Related News