വാഷിംങ്ടണ്‍വരെ എത്തുന്ന മിസൈലിനായി ഉത്തരകൊറിയ

Web Desk
Posted on November 02, 2017, 4:04 pm

വാഷിംങ്ടണ്‍വരെ എത്തുന്ന മിസൈലിനായി ഉത്തരകൊറിയ ഊര്‍ജ്ജിത പരിശ്രമം തുടരുന്നു. നിലവിലുള്ള കെഎന്‍-20 ഭൂഖണ്ഡാനന്തര ബാലിസ്റ്റിക്‌ മിസൈലിന്റെ ശേഷി വര്‍ദ്ധിപ്പിച്ച് യുഎസ് വരെ എത്തിക്കാനാണ് നീക്കം. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടുചെയ്തു. പ്രസിഡന്റ് കിംജോങ് ഉന്നിന്റെ മാരകായുധങ്ങളുടെ ശേഷി വര്‍ദ്ധനാപദ്ധതിയുടെ ഭാഗമായി ഉത്തരകൊറിയ അതിന്റെ എല്ലാവിധ നശീകരണായുധങ്ങളും നവീകരിക്കുന്നുണ്ട്. യൂഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏഷ്യാസന്ദര്‍ശനത്തിന്റെ പ്രധാന ചര്‍ച്ച ഉത്തര കൊറിയയുടെ ആണവശേഷി വര്‍ദ്ധനയായിരുന്നു.