ഉത്തരകൊറിയയില്‍ കൊറോണ വൈറസ് ബാധിച്ച ഒരാളെ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ഉത്തരകൊറിയന്‍ തലവന്‍ കിങ് ജോങ് ഉന്നിന്റെ ഉത്തരവ് പ്രകാരമാണ് ഇൗ നടപടിയെന്ന് ഐബിടി ടൈസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ചൈനയില്‍ പുതുതായി 433 പേരില്‍ ഇന്നലെ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. 29 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ചൈന കഴിഞ്ഞാല്‍ കൂടുതല്‍ മരണം ഇറാനിലാണ്; 26 പേര്. രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് മസൂമി ഇബ്തികാര്‍ ഉള്‍പ്പെടെ 245 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ ഇതുവരെ 400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
23 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ച ഓസ്ട്രേലിയ, പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. ഫ്രാന്‍സും തയ്വാനും അതീവജാഗ്രതാ നിര്‍ദേശം നല്കി.60 പേര്‍ക്കു രോഗബാധയണ്ടായ യുഎസില്‍ പ്രതിരോധനടപടികളുടെ ചുമതല, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ ഏല്പിച്ചു.
English summary: north korean man shot dead after being suspected with corona virus
you may also like this video