14 November 2025, Friday

Related news

November 8, 2025
October 29, 2025
October 29, 2025
October 22, 2025
October 21, 2025
October 17, 2025
September 6, 2025
September 2, 2025
August 14, 2025
June 19, 2025

ഉത്തര കൊറിയന്‍ സെെനികര്‍ അതിര്‍ത്തി കടന്നു; വെടിയുതിര്‍ത്തതായി ദക്ഷിണ കൊറിയ

Janayugom Webdesk
സിയോള്‍
April 8, 2025 10:24 pm

ഉത്തര കൊറിയന്‍ സെെനികര്‍ അതിര്‍ത്തി കടന്നതിനെത്തുടര്‍ന്ന് സെെന്യം മുന്നറിയിപ്പ് വെടിവയ്പ് നടത്തിയതായി ദക്ഷിണ കൊറിയ. പത്ത് ഉത്തര കൊറിയന്‍ സെെനികരാണ് അതിര്‍ത്തി കടന്നെത്തിയത്. വെടിവയ്പ് ഉണ്ടായതോടെ ഇവര്‍ പിന്‍വാങ്ങിയതായും ദക്ഷിണ കൊറിയന്‍ സെെന്യം പ്രസ്താവനയില്‍ പറഞ്ഞു. ഉത്തര കൊറിയയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സെെന്യം വ്യക്തമാക്കി. കനത്ത സുരക്ഷയുള്ള ഡീമിലിട്ടറൈസ്ഡ് സോൺ എന്നറിയപ്പെടുന്ന അതിര്‍ത്തി മേഖലയില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ നേരത്തെയുണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ജൂണിൽ ഉത്തരകൊറിയൻ സൈന്യം അതിർത്തി ലംഘനം നടത്തിയിട്ടും മനഃപൂര്‍വ്വമല്ലെന്ന വിലയിരുത്തലില്‍ ദ­ക്ഷിണ കൊറിയ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. 

ആണവായുധങ്ങളുള്‍പ്പെടെ ഉ­ത്തര കൊറിയ സെെനിക ശേ­ഷി വര്‍ധപ്പിക്കുന്ന സാഹചര്യത്തിലാണ് സെെനികരുടെ അ­തിര്‍ത്തി ലംഘനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസും ദ­ക്ഷി­­ണ കൊറിയയും ചേര്‍ന്നുള്ള സെെനികാഭ്യാസങ്ങളാണ് ഉ­ത്ത­ര കൊറിയയെ പ്രകോപിപ്പിക്കുന്നത്. ആണവനിരായുധീകരണ ചർച്ചകൾ പുനരാരംഭിക്കണമെന്ന ദക്ഷിണ കൊറിയയുടെയും യുഎസിന്റെയും ആ­ഹ്വാനങ്ങള്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.