Web Desk

ന്യൂഡല്‍ഹി

June 21, 2020, 8:25 pm

ഉത്തരറെയില്‍വേ രണ്ട് മാസത്തിനിടെ പതിനെട്ട് സംസ്ഥാനങ്ങളിലേക്ക് എത്തിച്ചത് 62.5 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍

Janayugom Online

പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും എല്ലാ റേഷന്‍ കടകളിലും കൃത്യസമയത്ത് തന്നെ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കാനും ഏറെ സഹായിച്ചത് റയില്‍വേയാണ്. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ എട്ടുവരെ ഉത്തരറെയില്‍വേ 2,218 റാക്കുകളിലായി 62.47 ലക്ഷം ടണ്‍ ഗോതമ്പും അരിയും പതിനെട്ട് സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ ഏറ്റവും വലിയ യാത്രാസംവിധാനമായ ഇന്ത്യന്‍ റയില്‍വേ വലിയ പങ്കാണ് വഹിക്കുന്നത്.

രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ വന്നതോടെ യാത്രാ ട്രെയിനുകളെല്ലാം റദ്ദാക്കപ്പെട്ടു. മാര്‍ച്ച് 22 അര്‍ദ്ധരാത്രി മുതല്‍ 12000 മെയില്‍ എക്‌സ്പ്രസുകളും പ്രീമിയം, സബര്‍ബന്‍ ട്രെയിനുകളും റദ്ദാക്കപ്പെട്ടു. ഇന്ത്യന്‍ റയില്‍വേയുടെ 167 കൊല്ലത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്. പക്ഷേ ചരക്കു തീവണ്ടികളുടെ സര്‍വീസ് യാതൊരു തടസവുമില്ലാതെ തുടര്‍ന്നു.

പഞ്ചാബ്, ഹരിയാന തുടങ്ങിയ ഭക്ഷ്യധാന്യക്കലവറകളില്‍ നിന്ന് 80 കോടിയോളം ഗുണഭോക്താക്കള്‍ക്ക് ഇവര്‍ ഭക്ഷണമെത്തിച്ചു. വാഗണുകളുടെ ലഭ്യത, ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കല്‍, ദുര്‍ഘടസമയത്തും ജോലി ചെയ്യാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ വളരെ വൈഷമ്യമേറിയതായിരുന്നുവെന്ന് ഉത്തര-ഉത്തരമധ്യ റയില്‍വേയുടെ ജനറല്‍ മാനേജര്‍ രാജീവ് ചൗധരി പറഞ്ഞു.

eng­lish sum­ma­ry: North­ern Rail­ways Moves 62.5 Lakh Tonne Food Grains To 18 Defi­cient States In 2 Months

you may also like this video: