ജലാന്തര്‍ഭാഗ റെസ്റ്റോറന്റ് തുറന്നു 18കോഴ്‌സ് ഡിന്നറിന് 30,000 രൂപ

Web Desk
Posted on March 22, 2019, 6:50 pm

നോര്‍വേയില്‍ യൂറോപ്പിലെ ആദ്യത്തെ ജലാന്തര്‍ഭാഗ റെസ്റ്റോറന്റ് തുറന്നു. നോര്‍വീജിയന്‍ഭാഷയില്‍ അതിശയം എന്നര്‍ത്ഥമുള്ള അണ്ടര്‍ എന്നാണ് പേര്. കടലില്‍മുങ്ങിക്കിടക്കുന്ന കോണ്‍ക്രീറ്റിന്റെ നീണ്ടകുഴലുപോലയാണിത്.കടലിലെ മായക്കാഴ്ചകള്‍ കണ്ട് അപൂര്‍വ വിഭവങ്ങള്‍ രുചിക്കാം. ഒരു സമയം 40 അതിഥികളെ സ്വീകരിക്കാവുന്ന റെസ്‌റ്റോറന്റില്‍ 18കോഴ്‌സ് ഡിന്നറിന് 30,000 രൂപയാണ് ചിലവ്. ഉദ്ഘാടന ദിവസം തന്നെ ഏപ്രിലിലേക്ക് 7000 ബുക്കിംങ് നടന്നതായി നടത്തിപ്പുകാര്‍ അറിയിച്ചു.