പ്രവാസികളുടെ മടക്കത്തിന് കര്‍ശന ഉപാധികളുമായി കേന്ദ്രം. നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന എല്ലാ മലയാളി പ്രവാസികള്‍ക്കും തിരിച്ചെത്താന്‍ സാധിക്കില്ല. പ്രവാസികളെ മടക്കി എത്തിക്കാന്‍ കേരളത്തിന്റെ മാനദണ്ഡം അഗീകരിക്കില്ലെന്ന് കേന്ദ്രം. നാലു ലക്ഷത്തിലധികം പ്രവാസികളാണ് മടങ്ങിവരവിനായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുന്നത്. എന്നാല്‍ മടങ്ങിയെത്തേണ്ടവരുടെ കേന്ദ്രപട്ടികയില്‍ രാജ്യത്ത് ആകെ രണ്ട് ലക്ഷം പേര്‍മാത്രമാണുള്ളത്. അടിയന്തര സ്വഭാവമുള്ളവരെ മാത്രമാണ് എത്തിക്കുക. വിസാ കാലാവധി തീര്‍ന്നവര്‍ക്കും മടങ്ങാം. ലോക്ക് ഡൗണിന് മുമ്പ് പോയി കുടുങ്ങിയവര്‍ക്കും മുന്‍ഗണന. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഒരു മാനദണ്ഡം തയ്യാറാക്കിയിരിക്കുകയാണ്. രജിസ്ട്രര്‍ ചെയ്ത മുഴുവന്‍ ആളുകളെയും മടക്കികൊണ്ടുവരണമെന്നു കേരളം പറയുമ്പോഴും രണ്ടു ലക്ഷത്തില്‍ താഴെ വരുന്ന ആളുകളുടെ പട്ടികയിലേക്ക് എണ്ണം ചുരുക്കുകയാണ് കേന്ദ്രം.
Updating.…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.