നല്ല സിനിമകൾ മത്സരിച്ച് ഇറങ്ങട്ടെയെന്നും എല്ലാം വിജയിക്കണമെന്ന് നിർബന്ധം പിടിക്കരുതെന്നും സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമ മേഖയിലെ തർക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ കഥ, ആളുകളുടെ ആസ്വാദന രീതി, സംവിധാനം, തിരക്കഥ, മൂല്യം എല്ലാം ജനം നോക്കും. നല്ലസിനിമയെടുത്താൽ അത് പരാജയപ്പെടില്ല. മെഗാ സ്റ്റാറുകൾ അഭിനയിക്കുന്ന സിനിമകൾ മാത്രം വിജയിക്കുന്ന രീതി മാറി. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള പ്രധാന നടീനടന്മാര്‍ സിനിമയിൽ അഭിനയിക്കണമെങ്കിൽ പണം കൊടുക്കേണ്ടിവരും.
അതിൽ തർക്കിച്ചിട്ട് കാര്യമില്ല. സിനിമരംഗത്തുള്ളവർ തമ്മിലുള്ള തർക്കങ്ങൾ പറഞ്ഞുതീർക്കണം. സിനിമ രംഗത്ത് നല്ല ചർച്ചകൾ നടക്കട്ടെ. തർക്കം സിനിമയെ ബാധിക്കില്ല. ആരുടെയും വായ് മൂടി കെട്ടാനാവില്ല. നല്ല വിവാദങ്ങളിലൂടെ മാത്രമേ പുതിയ ആശയങ്ങൾ വരൂ. അത്തരം ചർച്ചകൾ നടത്തിയപ്പോഴാണ് സർക്കാർ സിനിമാ നയം കൊണ്ടുവരുന്നത്. അടുത്ത നിയമസഭയിൽ സിനിമയുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കും. സിനിമ കോൺക്ലേവിൽ എല്ലാവർക്കും പ്രാതിനിധ്യം നൽകി വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.