ബിജെപിയെ താഴെ ഇറക്കുന്നതിന് കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് മമത

Web Desk
Posted on July 08, 2018, 1:07 pm

ന്യൂഡല്‍ഹി: കേന്ദ്രഭരണത്തില്‍ നിന്ന് ബിജെപിയെ താഴെ ഇറക്കുന്നതിന് കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി.

സോണിയാ ഗാന്ധിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും എന്നാല്‍ രാഹുലുമായി ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി സ്ഥാനത്തെ കുറിച്ച്‌ തല്‍ക്കാലം ആഗ്രഹമില്ലെന്നും മമത പറഞ്ഞു. തന്റെ ആഗ്രഹം എല്ലാ പ്രാദേശിക പാര്‍ട്ടികളും യോജിക്കണം എന്നുള്ളതാണെന്നും എന്നാല്‍ അത് താന്‍ മാത്രം തീരുമാനിക്കേണ്ട കാര്യമല്ലെന്നും എല്ലാ പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് തീരുമാനം എടുക്കണമെന്നും അവര്‍ വ്യക്തമാക്കി.

ഞാനൊരു സാധാരണ വ്യക്തിയാണ്. ജോലിയില്‍ താന്‍ സന്തോഷവാനുമാണ്. ഒന്നിച്ച്‌ പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം. ബിജെപി മനുഷ്യരെ പീഡിപ്പിക്കുകയാണ്. ചില ബിജെപിക്കാര്‍ പോലും അവരെ പിന്തുണക്കുന്നില്ല.

നൂറുകണക്കിന് ഹിറ്റ്‌ലര്‍മാരെപ്പോലെയാണ് അവര്‍ ഭാവിക്കുന്നത് മമത കൂട്ടിച്ചേര്‍ത്തു.