October 3, 2022 Monday

Related news

September 7, 2022
April 16, 2022
April 11, 2022
April 11, 2022
February 7, 2022
January 12, 2022
June 10, 2021
November 27, 2020
September 1, 2020
July 29, 2020

യുജിസി ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവിന് ജെഎന്‍യുവില്‍ നിയമനം

Janayugom Webdesk
July 29, 2020 4:37 pm

ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷൻ(യുജിസി) ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവിന് ചുരുക്കപ്പട്ടികയിലില്ലാതിരുന്നിട്ടും ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ അസോസിയറ്റ് പ്രൊഫസറായി നിയമനം. 13 പേരുകളടങ്ങുന്ന ചുരുക്കപ്പട്ടികയിൽ സ്ഥാനമില്ലാതിരുന്ന ശുചി യാദവിനെയാണ് നിയമിച്ചിരിക്കുന്നത്.

യുജിസി ജോയിന്റ് സെക്രട്ടറിയുടെ സഹോദരീ ഭർത്താവാണ് ശുചിയാദവ്. ഇദ്ദേഹം സെന്റർ ഫോർ മീഡിയ സ്റ്റഡീസിൽ ജോലിക്ക് ചേരുകയും ചെയ്തു. ചുരുക്ക പട്ടികയിലുണ്ടായിരുന്ന 13 പേരും കോവിഡ് ആയതിനാൽ ജെഎൻയു നിർദ്ദേശാനുസരണം ഓൺലൈനായാണ് ജൂലൈ 16ന് നടന്ന അഭിമുഖത്തിൽ പങ്കെടുത്തത്. എന്നാൽ പട്ടികയിൽ ഇല്ലാതിരുന്ന ശുചി യാദവ് നേരിട്ട് അഭിമുഖത്തിൽ പങ്കെടുത്തുവെന്നാണ് രേഖകൾ. ഇതുസംബന്ധിച്ച് ഉദ്യോഗാർത്ഥികളിൽ ഒരാൾ തെരഞ്ഞെടുപ്പ് സമിതി അംഗം കൂടിയായ ജെഎൻയു വൈസ്ചാൻസലർ എംജഗദീഷ്‌കുമാറിന് കത്ത് നൽകി.

ജൂൺ 30 നാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. കൃതിക സുബ്രഹ്മണ്യൻ, മച്ചാ ബാബു, അകൻക്ഷ ശുക്ല, അൻജനി കുമാർ, താഷാസിങ്, രചന ശർമ്മ, ഷിജുസാം വർഗീസ്, സഞ്ജയ്സിങ്, മധു ബാബു, ഉമാശങ്കർ, വർത്തിക നന്ദ, സുജിത് കുമാർപാറയിൽ (ഇപ്പോൾ സെന്റർ ഫോർ മീഡിയസ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ), സന്ദേശ് കുമാർ സിങ് എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. 16 ന് അഭിമുഖത്തിൽ പങ്കെടുക്കുന്ന ഘട്ടത്തിൽപോലും ഇങ്ങനെയൊരാൾ പട്ടികയിലുണ്ടെന്ന കാര്യം അജ്ഞാതമായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. പിന്നീട് അന്വേഷിപ്പോൾ നിയമന നടപടി പൂർത്തിയായി വരുന്നുവെന്നാണ് അറിഞ്ഞത്. 25 ന് വാട്സ്ആപ്പിൽ നിയമനം നടന്നുവെന്ന സന്ദേശമെത്തുകയും ചെയ്തു. നിയമിക്കപ്പെട്ട വ്യക്തിക്ക് മതിയായ യോഗ്യതകൾ ഇല്ലെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

Sub: not being in short­list; rel­a­tive of UGC offi­cial got job in JNU

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.