Web Desk

ന്യൂഡല്‍ഹി

December 28, 2020, 7:50 pm

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോട്രെയിന്‍ ഓടിത്തുടങ്ങി

Janayugom Online

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോട്രെയിന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു ഉദ്ഘാടനം. ഡല്‍ഡി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു.
2025ആവുമ്പോഴേക്കും രാജ്യത്ത 25 നഗരങ്ങളിലേക്കും മെട്രോട്രെയിന്‍ സംവിധാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

നിലവില്‍ രാജ്യത്താകമാനമായി 700 കിലോമീറ്റര്‍ നീളത്തിലാണ് മെട്രോയുള്ളത്. അത് 1,700 കിലോമീറ്ററായി വര്‍ധിപ്പിക്കും.
മെട്രോയുടെ മൂന്നാംഘട്ട വിപുലീകരണത്തിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ യാഥാര്‍ത്ഥ്യമാക്കിയത്. ആറ് കോച്ചുകളുള്ള ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.

You may also like this video;