ന്യൂഡൽഹി: ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ ടോൾ നൽകാതെ കടന്നുപോകാമെന്ന് പുതിയ റിപ്പോർട്ട്. ടോള്‍ പ്ലാസയിലുള്ള യന്ത്രംവഴിയാണ് ടാഗ് റീഡ് ചെയ്ത് ആശ്യത്തിനുള്ള ടോള്‍ ഈടാക്കുക.ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം വാഹനത്തിലിരിക്കുന്നവര്ക്കല്ലെന്ന് നാഷണല്‍ ഹൈവേയ്സ് ഫീ നിയമം വ്യക്തമാക്കുന്നു.
തടസ്സം കൂടാതെ ടോൾ പ്ലാസയിലൂടെ കടന്നുപോകാൻ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം കേടുവന്നിട്ടുണ്ടെങ്കില്‍ അക്കൗണ്ടില്‍നിന്ന് പണമൊന്നും ഈടാക്കുകയില്ല. വാഹനത്തില്‍ ആവശ്യത്തിന് ബാലന്‍സ് ഉള്ള, പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്ടാഗ് ഉണ്ടായാല്‍മതി. ജനുവരി 15 മുതല്‍ ദേശീയ പാതയിലുള്ള എല്ലാ ടോള്‍ പ്ലാസകളിലും ഈ സംവിധാനത്തിലൂടെയണ് പണം പിരിക്കുക. അതേസമയം, പണം നല്കി കടന്നുപോകാവുന്ന ഒന്നോ രണ്ടോ വഴികളും പ്ലാസയിലുണ്ടാകും.
English summary: not giving toll while passing toll plaza
‘you may also like this video’