Saturday
16 Feb 2019

ഗു​ജ്ജാ​ര്‍ സ​മു​ദാ​യം ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം രൂക്ഷം

By: Web Desk | Monday 11 February 2019 10:18 PM IST

ജ​യ്പൂ​ര്‍:തൊ​ഴി​ല്‍-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സം​വ​ര​ണം ആ​വ​ശ്യ​പ്പെട്ട് രാ​ജ​സ്ഥാ​നി​ല്‍ ഗു​ജ്ജാ​ര്‍ സ​മു​ദാ​യം ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കുന്നു. ഇതിന്റെ ഭാ​ഗമായി സം​സ്ഥാ​ന​ത്തെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​വും താ​റു​മാ​റാ​യി. സമരത്തിന്റെ ഭാ​ഗമായി റെ​യി​ല്‍, റോ​ഡ് ഉ​പ​രോ​ധ​മു​ള്‍​പ്പ​ടെ​യു​ള്ള സ​മ​ര മാ​ര്‍​ഗ​വു​മാ​യി പ്ര​ക്ഷോ​ഭ​കാ​രി​ക​ള്‍ രം​ഗ​ത്തു വ​ന്ന​തോ​ടെ​യാ​ണി​ത്.

15 ട്രെയിന്‍ സ​ര്‍​വീ​സു​ക​ള്‍ കൂടി റ​ദ്ദാ​ക്കി​യ​താ​യും എ​ട്ട് സ​ര്‍​വീ​സു​ക​ള്‍ പു​ന​ക്ര​മീ​ക​രി​ച്ച​താ​യും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് 13 വ​രെ തു​ട​രു​മെ​ന്നാ​ണ് വി​വ​രം. തൊ​ഴി​ല്‍-​വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ല്‍ ഗു‍​ജ്ജാ​റു​ക​ള്‍​ക്ക് 5 ശ​ത​മാ​നം സം​വ​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​ത്. കോൺഗ്രസ് ഭരണത്തിലേറുംമുമ്പ് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.സമരക്കാരുമായി ചര്‍ച്ചക്കുതയ്യാറാണെന്നും എന്നാല്‍ സമരം മര്യാദകള്‍ലംഘിക്കുന്നത് ഖേദകരമാണെന്നും മുഖ്യമന്ത്രി അശോക് ഖെലോട്ട് പറഞ്ഞു.