പശ്ചിമബംഗാളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വേണ്ട

Web Desk

കൊല്‍ക്കത്ത

Posted on November 24, 2017, 10:04 pm

പശ്ചിമബംഗാളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തീരുമാനം. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.
ഇവിഎം യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ചെലവ് വരുത്തുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ 300 മുതല്‍ 400 കോടി വരെ ലാഭിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇവിഎം യന്ത്രങ്ങളില്‍ കൃത്രിമം കാട്ടുന്നുവെന്ന ആരോപണം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനമെന്നതും ശ്രദ്ധേയം. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.