22 April 2024, Monday

Related news

February 22, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

ഒന്നും രണ്ടുമല്ല, ബിജെപി പ്രവര്‍ത്തകന് വാക്സിന്‍ കിട്ടിയത് അഞ്ചുതവണ, ആറാം തവണത്തേയ്ക്ക് ഷെഡ്യൂളും ചെയ്തു!

Janayugom Webdesk
ലഖ്നൗ
September 20, 2021 10:58 am

കോവിഡ് പ്രതിരോധത്തിന് ബിജെപി പ്രവര്‍ത്തകന്‍ വാക്സിന്‍ സ്വീകരിച്ചത് അഞ്ചുതവണ! മാത്രമല്ല, ആറാമത്തെ ഡോസിനായി ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതായും ഇദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റിലുണ്ട്.ഉത്തര്‍പ്രദേശിലെ പ്രാദേശിക നേതാവിന്റെ കോവിഡ് സര്‍ട്ടിഫിക്കറ്റിലാണ് അഞ്ച് ഡോസ് വാക്സിന്‍ സ്വീകരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനുപുറമെ ആറാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള തീയതിയും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.സര്‍ധാനയില്‍ നിന്നുള്ള ബിജെപി ബൂത്ത് പ്രസിഡന്റും ഹിന്ദു യുവ വാഹിനി നേതാവുമായ റാംപാല്‍ സിങിന്റെ സര്‍ട്ടിഫിക്കറ്റിലാണ് വാക്സിന്‍ എടുത്തതില്‍ അവ്യക്തതയുള്ളത്.

സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ സമീപിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും റാംപാല്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 16നാണ് ആദ്യ ഡോസ് സ്വീകരിച്ചത്. മെയ് എട്ടിന് രണ്ടാം ഡോസ് വാക്‌സിനും റാംപാല്‍ എടുത്തിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ ആദ്യ രണ്ട് വാക്‌സിന്‍ തീയതികള്‍ കൂടാതെ മൂന്നാമത്തെ വാക്‌സിന്‍ മെയ് 15 നും നാലും അഞ്ചും ഡോസുകള്‍ സെപ്റ്റംബര്‍ 15 നും നല്‍കിയതായാണ് രേഖപ്പെടുത്തിയത്.

ഡിസംബറിനും ജനുവരിക്കും ഇടയില്‍ ആറാമത്തെ ഡോസിനുള്ള തീയതിയും നല്‍കിയിട്ടുള്ളതായും പരാതിയില്‍ പറയുന്നു. കോവിന്‍ വെബ്സൈറ്റില്‍ ചില സാമൂഹിക വിരുദ്ധര്‍ കടന്നുകയറിയതായി സംശയമുണ്ടെന്ന് സ്ഥലത്തെ പ്രധാന മെഡിക്കല്‍ ഓഫീസര്‍ അഖിലേഷ് മോഹന്‍ പറഞ്ഞു. പരാതി പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Eng­lish Sum­ma­ry: Not one, not two, the BJP activist was vac­ci­nat­ed five times and sched­uled for the sixth time!

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.