കര്‍ദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസ്: സമവായമില്ലെന്ന് സിറോ മലബാര്‍ സഭ

Web Desk
Posted on May 29, 2019, 9:25 pm

കൊച്ചി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് എതിരെ വ്യാജ രേഖ ചമച്ചെന്ന കേസില്‍ മധ്യസ്ഥ ശ്രമത്തിന് സാധ്യത തേടിയ ഹൈക്കോടതി നിര്‍ദേശം തള്ളി സഭ. സമവായം അന്വേഷണത്തിലൂടെ സത്യം കണ്ടെത്തിയ ശേഷം മാത്രമെന്നും സഭ അറിയിച്ചു.  സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് കുര്യന്‍ ജോസഫിനെ മധ്യസ്ഥനായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സത്യം പുറത്തു വരുന്നത് വരെ കേസില്‍ സമവായത്തിനില്ലെന്ന് സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ വ്യക്തമാക്കി.

You May Also Like This: