ചികിത്സയില്‍ സംതൃപ്തനായില്ല; രോഗി ഡോക്ടറുടെ ഭാര്യയെ കൊലപ്പെടുത്തി

Web Desk
Posted on June 07, 2019, 5:38 pm

ഇന്‍ഡോര്‍: ചികിത്സയില്‍ തൃപ്‌തനാകാത്ത രോഗി ഡോക്ടറുടെ ഭാര്യയെയും മകനെയും ആക്രമിച്ചു. കത്തിയാക്രമണത്തില്‍ ഭാര്യ കൊല്ലപ്പെടുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.  കൊലപ്പെടുത്തി. ഇന്‍ഡോറിലെ മാല്‍വ മില്‍സിലുള്ള ഡോ. രാമകൃഷ്ണ വര്‍മ്മയുടെ ക്ലിനിക്കില്‍ ഇന്നലെയാണ് സംഭവം. ഡോ. രാമകൃഷ്ണ വര്‍മ്മയുടെ കീഴില്‍ ചികിത്സയിലിരുന്ന റഫീഖ് റഷീദാ (45) ണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ആറു മാസത്തോളമായി ചര്‍മ്മരോഗത്തിനു ഡോ. രാമകൃഷ്ണ വര്‍മ്മയുടെ കീഴില്‍ റഫീഖ് ചികിത്സയിലായിരുന്നു. എന്നാല്‍, ചികിത്സയില്‍ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ലെന്ന് റഫീഖ് വാദിക്കുന്നു. ഇന്നലെ രാവിലെ 11 മണിക്ക് രോഗി ക്ലിനിക്കില്‍ വന്നപ്പോള്‍ ഡോക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇതില്‍ പ്രകോപിതനായ റഫീഖ് ഡോക്ടറുടെ ഭാര്യ ലതയുമായി തര്‍ക്കത്തിലാകുകയും തുടര്‍ന്ന്, കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ലതയുടെ കരച്ചില്‍ കേട്ട് എത്തിയ മകന്‍ അഭിഷേകി (19) നെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ലത മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്, പൊലീസ് പറഞ്ഞു.

ആക്രമണത്തിനിടയില്‍ ലതയെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. 2015 ല്‍ നടന്ന ഒരു കൊലപാതക കേസില്‍ റഫീഖിന് പങ്കുണ്ടെന്നും അതില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

You May Also Like This: