രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയില്‍ കൂടുതല്‍ റൊക്കം പണമായി സംഭാവന നല്‍കരുതെന്ന്

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയില്‍ കൂടുതല്‍ റൊക്കം പണമായി സംഭാവന നല്‍കരുതെന്ന് ആദായ നികുതി വകുപ്പ്. ഇതടക്കം നിയമവിരുദ്ധമായ പണമിടപാടുകള്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി വകുപ്പ് പരസ്യം ഇറക്കി. തെരഞ്ഞെടുപ്പ് ഫണ്ടിടപാട് സുതാര്യമാക്കാനുള്ള നടപടിയെന്ന പ്രഖ്യാപനത്തോടെ ഇൗ വര്‍ഷാദ്യം ‘തെരഞ്ഞെടുപ്പ് ബോണ്ട്’ സര്‍ക്കാര്‍ ഇറക്കിയിരുന്നു. അവ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ നിശ്ചിത ശാഖകളില്‍നിന്ന് വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാമെന്നാണ് വ്യവസ്ഥ.
ചൊവ്വാഴ്ച പ്രമുഖ പത്രങ്ങളിലാണ് ആദായനികുതി വകുപ്പിെന്റ പരസ്യം വന്നത്. രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രസ്റ്റുകള്‍ക്കോ രാഷ്ട്രീയ പാര്ട്ടികള്േക്കാ 2000 രൂപക്കു മുകളില്‍ റൊക്കം പണമായി സംഭാവന ചെയ്യരുതെന്ന് പരസ്യം നിര്‍ദേശിച്ചു. രാഷ്ട്രീയ സംഭാവനകളുടെ കാര്യത്തില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇത്തരമൊരു പരസ്യം നല്‍കുന്നത് ആദ്യമാണ്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് വേറെയുമുണ്ട്. ഒരു വ്യക്തിയില്‍നിന്ന് ഒരു ദിവസം രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ റൊക്കം പണമായി സ്വീകരിക്കരുത്.
സ്ഥാവര സ്വത്തു കൈമാറ്റത്തിന് 20,000 രൂപയില്‍ കൂടുതല്‍ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. ബിസിനസ്, പ്രഫഷന് എന്നിവയുടെ ചെലവിന് 10,000 രൂപയില്‍ കൂടുതല്‍ കറന്‍സി കൈമാറ്റം പാടില്ല. കാഷ്ലെസ് രീതിയിലേക്ക് മാറണം. വ്യവസ്ഥകള്‍ ലംഘിക്കുന്നത് നികുതിയോ പിഴയോ അടക്കേണ്ട സാഹചര്യം ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.