ഇടുക്കി ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

Web Desk

ഇടുക്കി

Posted on September 22, 2020, 9:24 am

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും. നിലവില്‍ മഴക്കെടുതിയെ നേരിടാന്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശ് പറഞ്ഞു.ചെറുഡാമുകളുടെ ജലനിരപ്പും നിയന്ത്രിക്കുന്നുണ്ട്.

ശക്തമായ മഴയെ തുടര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 128 അടിയായി ഉയര്‍ന്നു. കല്ലാര്‍കുട്ടി, മലങ്കര, കുണ്ടള, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ENGLISH SUMMARY:not to wor­ry about water lev­el in Iduk­ki dams
You may also like this video