October 1, 2022 Saturday

Related news

April 18, 2022
April 17, 2022
April 17, 2022
April 16, 2022
April 14, 2022
April 11, 2022
February 9, 2022
January 18, 2022
December 22, 2021
December 9, 2021

ഹെല്‍മെറ്റ് ധരിച്ചില്ല,യുവാവിന്റെ നെറ്റിയിൽ താക്കോല്‍ കുത്തികയറ്റി പൊലീസ്

Janayugom Webdesk
ഉത്തരാഖണ്ഡ്
July 28, 2020 4:39 pm

ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ യുവാവിന്റെ നെറ്റിയിൽ താക്കോൽ കുത്തിയിറക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗർ ജില്ലയിലെ രുദ്രാപൂർ നഗരത്തിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്.

സുഹൃത്തുമായി ബൈക്കിൽ വരികയായിരുന്ന യുവാവിനെ ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന്റെ പേരിൽ വഴിമധ്യേ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ബൈക്ക് തടയുകയായിരുന്നു. തുടർന്ന് നടന്ന വാക്ക് തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്കിൽ നിന്ന് താക്കോൽ വലിച്ചൂരി നെറ്റിയിൽ കുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും പ്രകോപിതരായ നാട്ടുകാർ രുദ്രാപൂർ പൊലീസ് സ്റ്റേഷന് നേരേ കല്ലെറിയുകയും ചെയ്തു. പൊലീസ് നടപടി വിവാദമായതോടെ പ്രദേശത്തെ എം എൽ എ രാജ്കുമാർ തുക്രാൽ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാർക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ചതായും പൊലീസ് സൂപ്രണ്ട് ദലീപ് സിംഗ് കുൻവാർ വ്യക്തമാക്കി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.