അയ്യപ്പഭക്ത സംഗമത്തിൽ അമൃതാനന്ദമയി പങ്കെടുത്തതിൽ തെറ്റില്ല

Web Desk
Posted on January 20, 2019, 5:39 pm

കൊച്ചി: ശബരിമല കർമ്മസമിതി സംഘടിപ്പിച്ചിട്ടുള്ള അയ്യപ്പ ഭക്ത സംഗമത്തിൽ മാതാ  അമൃതാനന്ദമയി പങ്കെടുത്തതിൽ തെറ്റില്ല, അത് വിശ്വാസികളുടെ പരിപാടിയാണ്. അതിൽ വിശ്വാസി അല്ലാത്തവർ ഇടപെടേണ്ട കാര്യമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം  രാജേന്ദ്രൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമീപ കാലത്ത് കേരളത്തിൽ  നടത്തിയിട്ടുള്ള ഹർത്താലുകളിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നടത്തിയിട്ടുള്ള  ഹർത്താലുകൾ കുറവാണെന്നും അദ്ദേഹം ഒരു ചോദ്യത്തിനുള്ള മറുപടിയിൽ ചൂണ്ടിക്കാട്ടി.