പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും രൂക്ഷമായി വിമർശിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ വക്കീൽ നോട്ടീസ്. അലിഗഡ് സർവകലാശാലയിൽ ഇർഫാൻ ഹബീബ് തിങ്കളാഴ്ച നടത്തിയ പ്രസംഗമാണ് വിവാദമായത്. ഈദ്ദേഹം നടത്തിയ പ്രസംഗം ഭാരതത്തിന്റെ അഖണ്ഡതയെയും നാനാത്വത്തിൽ ഏകത്വത്തെയും ചോദ്യം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടി അലിഗഡ് സിവിൽ കോടതി അഭിഭാഷകൻ ആണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദപ്രസംഗത്തിൽ മാപ്പുപറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. ‘ഷാ എന്നത് പേര്‍ഷ്യന്‍ പേരായത് കൊണ്ട് അമിത് ഷാ എന്ന പേരില്‍ നിന്ന് മാറ്റാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. മുസ്ലീങ്ങളെ ആക്രമിക്കാനാണ് ആര്‍എസ്‌എസ് എന്ന സംഘടന രൂപീകരിച്ചത്. ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചത് മുഹമ്മദാലി ജിന്ന ആണെന്നിരിക്കേ, സവര്‍ക്കര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛത അഭിയാന്‍ പദ്ധതിയില്‍ ഗാന്ധിജിയുടെ കണ്ണട ഉപയോഗിക്കുന്നതിനെ കളിയാക്കി’- ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകന്‍ സന്ദീപ് കുമാര്‍ ഗുപ്ത നോട്ടീസ് അയച്ചിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ സർവകലാശാലയിൽ വെച്ച് നടന്ന ചരിത്ര കോൺഗ്രസിൽ പൗരത്വ ബില്ലിനെ ന്യായീകരിച്ച് സംസാരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇർഫാൻ ഹബീബ്ആഞ്ഞടിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. 1931 ഓഗസ്റ്റ് 12 ‑ന് ഗുജറാത്തിലെ വഡോദരയിലാണ്, മുഹമ്മദ് ഹബീബ് എന്ന മാർക്സിയൻ ചരിത്രകാരനും സൊഹൈല തയ്യബ്‍ജിക്കും മകനായി ഇർഫാൻ ജനിക്കുന്നത്. അബ്ബാസ് തയ്യബ്‍ജി എന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരപ്പോരാളിയുടെ മകളായിരുന്നു സൊഹൈല. പിൽക്കാലത്ത് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൂടി ആയിരുന്നു തയ്യബ്‍ജി. അങ്ങനെ അറിയപ്പെടുന്ന ഒരു കുടുംബത്തിൽ ജനിച്ച ഇർഫാൻ, 1951 ‑ൽ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലോടെ ചരിത്രത്തിൽ ബിരുദവും, 1953 ‑ൽ ഓണേഴ്സോടെ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ന്യൂസ് പേപ്പറുകളില്‍ ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സന്ദീപ് കുമാര്‍ ഗുപ്ത പറയുന്നു. ഏഴുദിവസത്തിനകം മറുപടി നല്‍കണം. വിവാദ പ്രസംഗത്തില്‍ മാപ്പുപറഞ്ഞില്ലായെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
English summary: Notice against Irfan Habib, the historian who bitterly criticized the Prime Minister and Home Minister Amit Shah
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.