March 31, 2023 Friday

പാൽഗാർ കൊലപാതകം മഹാരാഷ്ട്ര സർക്കാരിന് നോട്ടീസ്

Janayugom Webdesk
മുംബൈ:
April 30, 2020 9:06 pm

പാൽഗാറിൽ രണ്ട് സന്യാസിമാർ ഉൾപ്പെടെ മൂന്നുപേരെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. സംഭവത്തിൽ സിബിഐ അന്വേഷണവും അതിവേഗ കോടതി വിചാരണയും നഷ്ടപരിഹാരവും ആവശ്യപ്പെടുന്ന ഹർജിയിലാണ് സിബിഐയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചത്. സുപ്രീംകോടതിയിലെ അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് ഹർജിക്കാരൻ. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ജസ്റ്റിസ് ഉജ്വൽ ഭുയന്റെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞമാസം 16 നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് സന്യാസിമാരെയും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറെയും ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഇന്നലെ സംഭവത്തിൽ അഞ്ചുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇവരെ പിടികൂടിയതെന്ന് സംസ്ഥാന റിസർവ് പൊലീസ് ഫോഴ്സ് അധികൃതർ അറിയിച്ചു. നേരത്തെ ഈ സംഭവവുമായി ബന്ധപ്പെട്ട് 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ENGLISH SUMMARY: notice against Maha­rash­tra govt in pal­garh incident

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.