Friday
22 Feb 2019

ഫ്രാങ്കോ മുളയ്ക്കല്‍ 19ന് ഹാജരാകാന്‍ നോട്ടീസ് നല്‍കി

By: Web Desk | Wednesday 12 September 2018 4:58 PM IST

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽബിഷപ്പ് ഫ്രാങ്കോ മുളക്കലിന്   ഈ മാസം 19 ന് അന്വേഷണ ഉദ്യോ സ്ഥനായ  വൈക്കം ഡി വൈ എസ് പി ക്ക്  മുൻപിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഐ ജി വിജയ് സാക്കറെ  പറഞ്ഞു .അന്വേഷണ സംഘവുമായി ചർച്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .വളരെ നാളുകൾക്ക്മുൻപ് നടന്ന കേസ് ആയതിനാൽ ശാസ്ത്രീയവും സാങ്കേതികവുമായ  തെളിവുകൾ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ട് .കുറ്റരോപിതനും ,സാക്ഷിയുമടക്കം നൽകിയ മൊഴികളിൽ വൈരുദ്ധ്യം കാണുന്നുണ്ട് .ഇത് സംബന്ധിച്ച കേസിൽ ഹൈക്കോടതിയും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട് .കോടതിയിൽ വിശദമായ സത്യവാങ്‌മൂലം  നൽകും .സാക്ഷിമൊഴികളിലടക്കം  വന്നിട്ടുള്ള വൈരുദ്ധ്യങ്ങൾ ആർക്കാണ് ഗുണം ചെയ്യുകയെന്നത് സംബന്ധിച്ചു വിശദമായ വിലയിരുത്തലുകൾ നടത്തിവരികയാണ് .അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത് .ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ പറയാൻ കഴിയുകയുള്ളു .ഇരയ്ക്കു ഭീഷണി ഉള്ളതുസംബന്ധിച്ചു പരാതി ലഭിച്ചിട്ടുണ്ട് ,സാക്ഷികളടക്കമുള്ളവർക്കു സംരക്ഷണം നൽകും .ഐ ജി യുടെ അന്വേഷണത്തിൽ സംതൃപ്തിയിലെന്ന് ആരോപണം ഉയർന്നത് സംബന്ധിച്ച ചോദ്യത്തിന് ഇന്ത്യ ഗവർമെന്റിനു വേണ്ടിയാണു താൻ ജോലി ചെയുന്നതെന്നായിരുന്നു മറുപടി .ഇരകൾക്ക് നീതി കൊടുക്കുക എന്നതാണ് ലക്ഷ്യമെന്നും സാക്കറെ പറഞ്ഞു

Related News