വടക്കു കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ ഡല്‍ഹി നിയമസഭയിലെ സമാധാന, ഐക്യസമിതി ഫേസ്ബുക്കിന് വീണ്ടും നോട്ടീസ് അയച്ചു.
അടുത്ത മാസം രണ്ടിനു മുമ്പ് ഫേസ്ബുക്ക് ഇന്ത്യ പ്രതിനിധികളോട് സമിതിക്കു മുന്നില്‍ ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
കലാപങ്ങളെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളും മറ്റും തടയുന്നതിനു വേണ്ടി ഫേസ്ബുക്കിന്റെ നിര്‍ദ്ദേശങ്ങള്‍ ആരായുന്നതിനു വേണ്ടിയാണ് പ്രതിനിധികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകുന്ന പ്രതിനിധികളുടെ വിവരങ്ങള്‍ ഞായറാഴ്ചയ്ക്കു മുമ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിനിധികള്‍ ഹാജരായില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു.
English Summary : Notice for facebook in delhi riots
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.