ഗൂഗിളിനും വാട്ട്സാപ്പിനും നോട്ടീസ്

Web Desk
Posted on December 01, 2018, 10:14 am

ന്യൂഡല്‍ഹി:  ഉപഭോക്താക്കളുടെ വിവരം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്  ഗൂഗിളിനും വാട്ട്സാപ്പിനും നോട്ടീസ്. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നോട്ടീസ് നല്‍കിയത്. മുമ്പ് റിസര്‍വ് ബാങ്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് എല്ലാ ഓണ്‍ലൈന്‍ സാമ്പത്തിക വിനിമയ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കി.