സിഎഎക്കെതിരെ ഝാർഖണ്ഡ് പ്രമേയം പാസാക്കി

Web Desk

ന്യൂഡൽഹി

Posted on March 24, 2020, 10:09 pm

മോഡി സർക്കാരിന്റെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഝാർഖണ്ഡ് നിയമസഭ പ്രമേയം പാസാക്കി. സംസ്ഥാനത്ത് സിഎഎ, എൻആർസി, എൻപിആർ എന്നിവ നടപ്പാക്കില്ലെന്ന പ്രമേയമാണ് ഇന്നലെ പാസാക്കിയത്. പാർലമെന്ററികാര്യമന്ത്രി അലാംഗിർ ആലം അവതരിപ്പിച്ച പ്രമേയം ചർച്ച കൂടാതെയാണ് പാസാക്കിയത്. ബിജെപി അംഗങ്ങൾ പ്രമേയത്തിനതിരെ പ്രതിഷേധിച്ചു. നേരത്തെ കേരളം, പുതുച്ചേരി, പഞ്ചാബ്, മധ്യപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, തെലങ്കാന, ഡൽഹി എന്നീ സംസ്ഥാനങ്ങൾ സിഎഎക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

Eng­lish Sum­ma­ry: notice issued against caa in jhark­hand

You may also like this video