ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി ബിനോയ് വിശ്വം എം പി. പൗരത്വ രജിസ്റ്ററിൽ അമിത് ഷാ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ചാണ് ബിനോയ് വിശ്വം എം പി നോട്ടീസ് നൽകിയത്. രാജ്യസഭ സെക്രട്ടറി ജനറലിനാണ് അമിത് ഷായ്ക്കെതിരായ അവകാശ ലംഘന നോട്ടീസ് നൽകിയത്.
പൗരത്വ രജിസ്റ്റർ രാജ്യത്ത് നടപ്പിലാക്കുമെന്ന് അമിത് ഷാ ഒമ്പത് തവണ പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് അത് മാറ്റിപ്പറഞ്ഞു പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കലാണ് ചെയ്തത്. ഇത് ഭരണഘടന വിരുദ്ധമാണ്. പൗരത്വ വിഷയത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെയാണ് അമിത് ഷാ നിലപട് മാറ്റിയതെന്ന് ബിനോയ് വിശ്വം ആരോപിക്കുന്നു. കേന്ദ്ര സർക്കാരിന്റേത് ഭരണഘടന വിരുദ്ധമാണ്. രാജ്യത്ത് ക്രമ സമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നും ബിനോയ് വിശ്വം പറയുന്നു.
English summary: Notice of infringement against amit shah
‘you may also like this video’