29 March 2024, Friday

Related news

March 24, 2024
March 21, 2024
March 21, 2024
March 21, 2024
March 14, 2024
March 12, 2024
March 12, 2024
March 11, 2024
March 11, 2024
March 10, 2024

ലോണടയ്ക്കാത്തതിന് നോട്ടീസ് വന്നു; എസ് ഐയുടെ ഭാര്യ എസ്‌ബിഐ അടിച്ചു തകര്‍ത്തു

Janayugom Webdesk
June 28, 2022 9:11 pm

എസ്‌ബിഐയിലേക്ക് അതിക്രമിച്ച് കയറി ബാങ്ക് ജീവനക്കാരെ ആക്രമിച്ച കേസില്‍ യുവതിക്കെതിരെ കേസ്. ദേവനഹല്ലിയിലാണ് സംഭവം. സബ് ഇന്‍സ്പെടക്ടറുടെ ഭാര്യയായ സുനിത(40) ബിസിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടമ്മകൂടിയായ സുനിത ജൂണ്‍ 22ന് വൈകുന്നേരം ബാങ്കിലേക്ക് കടന്ന് കയറി എടിഎമ്മിന് പുറത്ത് ഗ്ലാസ് ചില്ലുകളും കിയോസ്കും തകർക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബാങ്ക് ജീവനക്കാർ പ്രധാന വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഇവര്‍ ബാങ്കിന് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. 

അതേസമയം ലോണ്‍ അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ബാങ്ക് വീട് ജപ്തി ചെയ്യാനുള്ള നടപടികളിലേക്ക് കടന്നതാണ് യുവതിയുടെ പ്രതികാരത്തിന് കാരണമെന്ന് പറയുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വനിതാ സംഘം ദേവനഹള്ളി പൊലീസ് സ്റ്റേഷനിലെത്തി. വനിതാ സബ് ഇൻസ്പെക്ടറെയും ഇവര്‍ പ്രതി ഉപദ്രവിച്ചതായി പറയുന്നു. ഐപിസി) 307, 353 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മുന്‍പും ബാങ്ക് ജീവനക്കാരനെ സുനിത കത്തി കാണിച്ച് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു.

Eng­lish Summary:Notice of non-pay­ment of loan came; SI’s wife van­dal­ized SBI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.