ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഏഴ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Web Desk
Posted on October 26, 2019, 7:43 pm

മാനന്തവാടി: നഗരസഭാ പരിധിയിലെ മത്സ്യമാംസ വില്‍പന സ്റ്റാളുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. ഏഴ് സ്റ്റാളുകള്‍ക്ക് നോട്ടീസ് നല്‍കി. മീനില്‍ നിശ്ചിത ആനുപാതിക പ്രകാരം ഐസ് ഇടാതെ വില്‍പന നടത്തുകയും ഭക്ഷ്യസുരക്ഷാ ലൈസന്‍സിലെ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത അഞ്ച് മത്സ്യ സ്റ്റാളുകള്‍ക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച രണ്ട് മാംസ സ്റ്റാളുകള്‍ക്കുമാണ് നോട്ടീസ് നല്‍കിയത്.തുടര്‍നടപടി വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ പി ജെ വര്‍ഗീസ് പറഞ്ഞു. മാനന്തവാടി ഫുഡ് സേഫ്റ്റി ഓഫീസര്‍ സോമിയ, ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷ പി.മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.