Thursday
22 Aug 2019

തിങ്കളാഴ്ച തുറക്കുന്ന നൗഷാദിന്‍റെ കടയിലെ ആദ്യകച്ചവടവും ദുരിതബാധിതര്‍ക്ക് വേണ്ടി

By: Web Desk | Friday 16 August 2019 5:26 PM IST


നൗഷാദിന്റെ തുണിക്കടയുടെ ഉല്‍ഘാടനത്തിന് മുന്നോടിയായി ആദ്യകച്ചവടത്തിനായി ഒരു ലക്ഷം രൂപയുടെ ചെക് പ്രവാസി വ്യവസായി അഫി അഹമ്മദ് കൈമാറുന്നു .

കൊച്ചി: പ്രവാസിയുടെ ദുരിതബാധിതരോടുള്ള സ്‌നേഹപ്രതീകമായി നയല്‍കി ഒരുലക്ഷം രൂപയ്ക്കുള്ള വസ്ത്രങ്ങള്‍ നല്‍കി നൗഷാദിന്റെതുണിക്കട എറണാകുളം ബ്രോഡ് വെയില്‍ തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും. അതിനുമുന്‍പ് പ്രവാസി നല്‍കിയ ഒരു ലക്ഷം രൂപയുടെ സ്‌നേഹസമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നൗഷാദ് തയ്യാറായി കഴിഞ്ഞു. രണ്ടു മാസം മുന്‍പാണ് ബ്രോഡ് വെയില്‍ നൂറ് സ്‌കയര്‍ ഫീറ്റുള്ള കെട്ടിടം കട തുടങ്ങാന്‍ നൗഷാദ് വാടകയ്ക്ക് എടുത്തത്. പല കാര്യങ്ങള്‍ കൊണ്ട് കട തുടങ്ങുന്നത് നീണ്ടുപോയി. അതിനിടയിലാണ് പ്രളയം വന്നതും പെരുന്നാളിന് മുന്‍പ് കച്ചവടത്തിന് വെച്ച തുണിത്തരങ്ങള്‍ എല്ലാവര്ക്കും വീതിച്ചു നല്‍കിയതും .

നൗഷാദിന് വീരപരിവേഷമാണെന്ന് അവിടെ ട്രാവല്‍ ഏജന്‍സി നടത്തുന്ന പയ്യന്നൂര്‍ സ്വാദേശി അഫി അഹമ്മദ് പറയുന്നു. നൗഷാദിനെ കാണാനും ഒപ്പം നില്‍ക്കാനും കെട്ടിപിടിക്കാനുമെല്ലാം ആളുകള്‍ കാത്തിരിക്കുന്നു. നൗഷാദിനെ യു എ ഇയിലേയ്ക്ക് കൊണ്ടുപോകാനാണ് അഫി എത്തിയത്. പണം കൊടുത്തപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. നിര്‍ബന്ധിച്ചപ്പോളാണ് പണം വാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്ന് പറഞ്ഞത്. കടയില്‍ നിന്ന് സാധന ങ്ങള്‍ വാങ്ങി ദുരിതബാധിതകര്‍ക്കു നല്‍കാനും അഫിയുടെ ശ്രമങ്ങളിലും എതിര്‍പ്പ് ആദ്യം പറഞ്ഞെങ്കിലും പിനീട് വഴങ്ങുകയായിരുന്നു. മകന് വേണ്ടിയാണ് കട തുടങ്ങുന്നത്. ഒന്നും പകരം ആഗ്രഹിചല്ല, തുണിത്തരങ്ങള്‍ നല്‍കിയത്. ഇപ്പോള്‍ സ്‌നേഹം കൊണ്ട് വിളിക്കുന്നവരുടെ വിളികള്‍ എടുത്തെടുത്തു കൈവേദനയായി. അഫിയുടെ സ്‌നേഹത്തിന് വഴങ്ങി ഒരാഴ്ച്ച യു എ ഇയില്‍ കുടുംബ സമേതം യാത്രയ്‌ക്കൊരുങ്ങുകയാണ് നൗഷാദ്.

Related News