ദ്യോക്കോവിച്ചിന്റെ പരിശീലകനും കോവിഡ് സ്ഥിരീകരിച്ചു

Web Desk

ബെൽഗ്രേഡ്

Posted on June 28, 2020, 4:44 pm

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചിന് പിന്നാലെ താരത്തിന്റെ പരിശീലകനായ ഗൊരാൻ ഇവാനിസെവിച്ചിനും കോവിഡ് സ്ഥിരീകരിച്ചു. ദ്യോക്കോയ്ക്കു പുറമേ ഗ്രിഗർ ദിമിത്രോവ് ഉൾപ്പെടെയുള്ള മൂന്ന് താരങ്ങൾക്കും കോവിഡ് പിടിപെട്ടിരുന്നു.

സെര്‍ബിയയിലും ക്രൊയേഷ്യയിലുമായി ദ്യോ­­ക്കോവിച്ച് തന്നെ സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങിയ ദ്യോക്കോ­യെ പരിശോധനകള്‍ക്ക് വിധേയനാക്കിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ബെല്‍ഗ്രേഡിലെ പ്രദര്‍ശന മത്സരത്തില്‍ കളിച്ചതിന് പിന്നാലെ കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ ടെന്നീസ് താരമാണ് ദ്യോക്കോവിച്ച്.

Eng­lish sum­ma­ry: Novak Djokovic test­ed covid pos­i­tive.

You may also like this video: