ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം റഷ്യയുടെ ഡാനില്‍ മെദ്വദെവിനെ പരാജയപ്പെടുത്തി സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിന്. മൂന്ന് സെറ്റ് നീണ്ട് മത്സരത്തില്‍ മെദ്വദെവിന് ഒരു തവണ പോലും ദ്യോക്കോവിച്ചിനെ മറികടക്കാനായില്ല. സ്കോര്‍ 7–5,6–2,6–2.
A moment in #AusOpen history 🏆💙@DjokerNole | #AO2021 pic.twitter.com/QnyGXKYM3Q
— #AusOpen (@AustralianOpen) February 21, 2021
തുടര്‍ച്ചയായി മൂന്നാം തവണയാണ് താരം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം വിജയിക്കുന്നത്. ഇതുവരെ ഒമ്പത് തവണ കീരിടം സ്വന്തമാക്കിയിട്ടുണ്ട്. ദ്യോക്കോവിച്ചിന്റെ 18ാം ഗ്രാൻസ്ലാം കീരീടമാണിത്. ഇതുവരെ മെല്‍ബണില്‍ തോറ്റിട്ടില്ലെന്ന റൊക്കോര്‍ഡും ദ്യോക്കോവിച്ചിന് നിലനിര്‍ത്താനായി.
English summary:Australian Open Tennis Final
You may also like this video: