മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിലെ വമ്പന്‍ സെമിപോരാട്ടത്തില്‍ റോജര്‍ ഫെഡററെ വീഴ്ത്തി നൊവാക് ദ്യോക്കോവിച്ച് ഫൈനലില്‍. മൂന്നാം സീഡും മുനേ8്! ചാമ്പ്യനുമായ റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് ദ്യോക്കോവിച്ച് കലാശപ്പോരിന് യോഗ്യത നേടിയത്. ആദ്യ സെറ്റ് ടൈ ബ്രേക്കറിലെത്തിയെങ്കിലും രണ്ടും മൂന്നും സെറ്റില്‍ ഫെഡറര്‍ക്ക് ഒന്നു പൊരുതാന്‍ പോലുമായില്ല. സ്കോര്‍: 76, 64, 63. ഡൊമനിക് തീം, അലക്സാണ്ടര്‍ സ്വെരേവ് എന്നിവര്‍ തമ്മിലുള്ള സെമിഫൈനല്‍ വിജയിയെയാണ് ഫൈനലില്‍ ദ്യോക്കോവിച്ച് നേരിടുക.
ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റില്‍ ഇതിഹാസ താരത്തെ പിന്നിലാക്കുന്ന പ്രകടനമാണ് ദ്യോക്കോവിച്ച് കാഴ്ചവെച്ചത്. 71 എന്ന നിലയിലായിരുന്നു ദ്യോക്കോവിച്ച് ടൈബ്രേക്കറില്‍ മേധാവിത്വം നേടിയത്. സെറ്റില്‍ 41ന് ലീഡെടുത്തശേഷം ഫെഡറര്‍ കളി കൈവിടുകയായിരുന്നു. 51 എന്ന നിലയില്‍ ലീഡ് ഉയര്‍ത്താന്‍ ഫെഡറര്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, ഗംഭീരമായ തിരിച്ചുവരവാണ് ദ്യോക്കോവിച്ച് കാഴ്ചവെച്ചത്. രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലെത്തുന്നതിന് മുന്‍പ് ദ്യോക്കോവിച്ച് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ 32 എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കവെ ഫെഡററെ ബ്രേക്ക് ചെയ്ത ദ്യോക്കോവിച്ച് എതിരാളിക്ക് അവസരം നല്‍കാതെ സെറ്റ് തന്റേ പേരിലാക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് മത്സരത്തിലും തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചുവന്ന 38കാരനായ ഫെഡറര്‍ക്ക് പരിക്ക് തിരിച്ചടിയായി. ദ്യോക്കോവിച്ച് ഏഴും ഫെഡറര്‍ ആറും തവണ വീതം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചിട്ടുണ്ട്.
2020ല്‍ കളിച്ച 12 മത്സരങ്ങളിലും ദ്യോകോവിച്ച് പരാജയമറിഞ്ഞിട്ടില്ല. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ക്കെതിരായ എല്ലാ സെമിഫൈനലിലും ദ്യോകോവിച്ച് വിജയിച്ചിട്ടുണ്ട്. ഇതിന് മുമ്പ് 2008, 2011, 2016 വര്‍ഷങ്ങളിലായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. ഫെഡററും ജോകോവിച്ചും തമ്മിലുള്ള 50ാം മത്സരമായിരുന്നു ഇത്. ഇന്നത്തെ ജയത്തോടെ ദ്യോകോവിച്ചിന്റെ ജയ പട്ടിക 27ലെത്തിയപ്പോള്‍ ഫെഡറര്‍ക്ക് 23 വിജയങ്ങളാണുള്ളത്. ഓസ്ട്രേലിയന്‍ ഓപ്പണിലെ മേല്‍ക്കോയ്മ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു ദ്യോക്കോ.
വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സോഫിയ കെനിനും ഗാര്ബിന് മുഗരുസയും തമ്മില്‍ ഏറ്റുമുട്ടും. നാലാം സീഡ് സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് താരം മുഗുരുസ ഫൈനലില്‍ കടന്നത്. ഒന്നാം നമ്പര്‍ താരം നേരത്തെ അഷ്ലി ബാര്‍ട്ടിയെ അട്ടിമറിച്ച് കെനിന് ഫൈനലില്‍ കടക്കുകയായിരുന്നു.
സിമോണ ഹാലെപ്പും മുഗുരുസയും തമ്മിലുള്ള മത്സരവും കടുത്തതായിരുന്നു. ടൈബ്രേക്കറിലേക്ക് കടന്ന ആദ്യ സെറ്റും നീണ്ടുനിന്ന രണ്ടാം സെറ്റും മുഗുരുസയ്ക്കും കഠിനമായി. ടൈബ്രേക്കറിലേക്ക് കടന്ന ആദ്യ സെറ്റും നീണ്ടുനിന്ന രണ്ടാം സെറ്റും മുഗുരുസയ്ക്കും കഠിനമായി. ആദ്യ സെറ്റ് ടൈബ്രേക്കിലൂടെയാണ് സ്പാനിഷ് താരം സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ താരത്തിന് അധികം വിയര്‍ക്കേണ്ടി വന്നില്ല. മത്സരം ടൈബ്രേക്കിലേക്ക് പോവും മുമ്പ് ഹാലെപ്പിന്റെ സെര്‍വ് ബ്രേക്ക് ചെയ്തു. സ്കോര്‍ 76, 75.
ആഷ്ലി ബാര്‍ട്ടിയെ കടുത്ത പോരാട്ടത്തിലാണ് സോഫിയ കെനിന് മറികടന്നത്. സ്കോര്‍ 76, 75. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ തീരുമാനിച്ചപ്പോള്‍ രണ്ടാം സെറ്റിലും കെനിന് വിജയം നേടാന്‍ വിയര്‍പ്പൊഴുക്കേണ്ടിവന്നു.
Novak Djokovic books eighth Autsralian Open final
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.