June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം എട്ടാം തവണയും ജോക്കോവിച്ചിന്

By Janayugom Webdesk
February 2, 2020

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം ചൂടിയത്. സ്‌കോര്‍(6–4, 4–6, 2–6, 6–3, 6–4).ഇതോടെ താരത്തിന്റെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 17 ആയി.

ഒരുഫ്രഞ്ച് ഓപ്പണും അഞ്ച് വിംബിള്‍ഡണും മൂന്ന് യു എസ് ഓപ്പണും ജോക്കോവിച്ചിന്റെ അക്കൗണ്ടിലുണ്ട്. 26കാരനായ തീമിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടത്തിനാണ് മെല്‍ബണില്‍ ജോക്കോവിച്ച് വിലങ്ങു തടിയായത്. 2018, 2019 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും തീം പരാജയപ്പെടുകയായിരുന്നു. ലോര്‍ഡ് ലേവര്‍ അറീനയില്‍ ആദ്യ സെറ്റ് ജോക്കോവിച്ചിനായിരുന്നു.

സെമിയില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ചായിരുന്നു ദ്യോകോവിച്ചിന്റെ ഫൈനല്‍ പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റോജര്‍ ഫെഡറര്‍ ദ്യോകോവിച്ചിന് മുന്നില്‍ അടിയറവ് പറഞ്ഞത്.

Eng­lish sum­ma­ry: Novak Djokovik wins Aus­tralian open sin­gles tit­tle 2020

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.