28 March 2024, Thursday

നൊവാക് ദ്യോക്കോവിച്ച് യുഎസ് ഓ­പ്പണ്‍ ഫൈനലില്‍

Janayugom Webdesk
ന്യൂയോര്‍ക്ക്
September 11, 2021 10:05 pm

സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് യുഎസ് ഓ­പ്പണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈ­നലില്‍. സെമിയില്‍ അ­ഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ 4–6, 6–2, 6–4, 4–6, 6–2 എന്ന സ്‌കോറില്‍ തോല്‍പിച്ചു. ഇതോടെ കലണ്ടര്‍ സ്ലാം എന്ന നേട്ടത്തിലേക്ക് താരം ഒരുപടി കൂടി അടുത്തു. 21-ാം റെ­ക്കോ­ഡ് ഗ്രാന്‍ഡ്­സ്ലാം­ നേട്ടവും കലണ്ടര്‍ സ്ലാം എന്ന റെക്കോഡുമാണ് ഒരു ജയത്തിനപ്പുറം ദ്യോക്കോയെ കാത്തിരിക്കുന്നത്.

ഇതിഹാസ താരം റോഡ് ലെവറാണ് അവസാനമായി കലണ്ടര്‍ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയിട്ടുള്ളത്. വനിതകളില്‍ മുന്‍ ഇതിഹാസം സ്‌റ്റെഫി ഗ്രാഫാണ് 1988ല്‍ അവസാനമായി ഒരു സീസണില മുഴുവന്‍ ഗ്രാന്റ്സ്ലാമുകളും നേടി ചരിത്രം കുറിച്ചിട്ടുള്ളത്. 2015ല്‍ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസ് ഈ നേട്ടത്തിന് അരികിലെത്തിയിരുന്നെങ്കിലും യുഎസ് ഓപ്പണിന്റെ സെമി ഫൈനലില്‍ കാലിടറുകയായിരുന്നു. 

റഷ്യയുടെ ഡാനില്‍ മെദ്‌വദേവാണ് ഫൈനലില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. കാനഡയുടെ ഫെലിക്‌സ് അഗര്‍ അലിയാസ്സിമെയെ പരാജയപ്പെടുത്തിയാണ് മെദ്‌വദേവ് ഫൈ­നലില്‍ കടന്നത്. സ്‌കോര്‍ 6–4, 7–5, 6–2. 2019ലെ റണ്ണര്‍ അപ്പാണ് മെദ്‌വദേവ്. കരിയറിലെ മൂന്നാമത്തെ ഗ്രാന്‍സ്ലാം ഫൈനലിനാണ് മെദ്‌വദേവ് യോഗ്യത നേടിയത്.

Eng­lish Sum­ma­ry: novak dyokovitch in us open finals

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.