Monday
18 Feb 2019

പ്രശസ്ത നോവലിസ്റ്റ് ബാലകുമാരന്‍ അന്തരിച്ചു

By: Web Desk | Wednesday 16 May 2018 8:30 AM IST

ചെന്നൈ: പ്രശസ്ത തമിഴ്‌ നോവലിസ്റ്റ് ബാലകുമാരന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴിലെ സൂപ്പർഹിറ്റ് ഡയലോഗുകള്‍ക്ക് പിന്നിൽ ബാലകുമാരന്‍റെ കരങ്ങളായിരുന്നു.

കവി, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ബാലകുമാരനാണ് ബാഷ, ഗുണ തുടങ്ങിയ സിനിമകളിലെ ഡയലോഗുകളും എഴുതിയത്. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ഒരു ചരിത്ര സിനിമയ്ക്കുവേണ്ടിയുള്ള തിരക്കഥാരചനയുടെ തിരക്കിലായിരുന്നു.

‘നാന്‍ ഒരു തടവ സൊന്നാ നൂറ് തടവ സൊന്ന മാതിരി’ എന്ന ഡയലോഗും ‘നീംഗ നല്ലവരാ കെട്ടവരാ’ എന്ന ഡയലോഗും ബാലകുമാരന്‍റെ തൂലികയില്‍ വിരിഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരിന്‍റെയടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.