Tuesday
18 Jun 2019

ക്യാൻസറിന് കാരണമാണുന്ന വസ്തുക്കളുടെ സാന്നിധ്യം ;ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ബേബി ഷാംപൂ പരിശോധനയ്ക്ക്

By: Web Desk | Tuesday 2 April 2019 5:00 PM IST


ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ബേബി ഷാംപൂവും വിവാദത്തിൽ. കാന്‍സറിന് കാരണമാകുന്ന ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ബേബി ഷാംപൂ പരിശോധനയ്ക്ക് അയയ്ക്കാന്‍ നാഷണല്‍ ഡ്രഗ് റഗുലേറ്റര്‍ തീരുമാനിച്ചു. രാജസ്ഥാന്‍ ഡ്രഗ് റഗുലേറ്റര്‍ നടത്തിയ പരിശോധനയിലാണ് ‘നോ മോര്‍ ടിയേഴ്‌സ് ബേബി ഷാംപു’വില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം ഉള്ളതായി തെളിഞ്ഞത്. ഇത് ഹിമാചൽപ്രദേശിലെ ബഡിയിലാണ്നിർമ്മിക്കുന്നത്.

കേന്ദ്ര കുടുംബ ക്ഷേമ ആരോഗ്യ വകുപ്പിന്റെ ലാബുകളിലാവും ടെസ്റ്റുകള്‍ നടത്തുക. രാജസ്ഥാനില്‍ നിന്നുള്ള  റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ തന്നെയാണ് തീരുമാനമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ എസ് ഈശ്വര റെഡ്ഡി വ്യക്തമാക്കി.ഷാംപുവില്‍ കാന്‍സര്‍ കാരണമായ ഘടകങ്ങള്‍ ഉണ്ടെന്ന് തെളിഞ്ഞാല്‍ ഷാംപു പിന്‍വലിക്കണമെന്ന് കമ്ബനിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഗുണനിലവാരം തീരെയില്ലാത്തതും ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ അടങ്ങിയതുമാണ് ‘നോ മോര്‍ ടിയേഴ്‌സ് ഷാംപു’വെന്നായിരുന്നു രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഎസ് കമ്പ നിയോട് വിശദമായ വിശദീകരണവും അധികൃതര്‍ ആ വശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാംപൂ സാംപിളുകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
2014ല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഫോര്‍മാല്‍ഡിഹൈഡും 1,4 ഡൈയോക്‌സനും ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും കുറഞ്ഞനിലയിലാണെന്നായിരുന്നു കമ്പനി ജനത്തെ അറിയിച്ചത്.

പൗഡറില്‍ ആസ്ബസ്റ്റോസ് ഭാഗങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന വിവാദമാണ് ഇന്ത്യയില്‍ ഇടക്കാലത്തുയര്‍ന്നത് .എന്നാല്‍ ഇതില്‍ അത്തരംഘടകമില്ലെന്ന് പിന്നീട് സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയിച്ചു. എന്നാല്‍ പ്രമുഖകമ്പനികളുടേത് അടക്കം മിക്ക ബേബി പൗഡറുകളിലും ഷാമ്പുവിലും ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളുണ്ടെന്ന് ആക്ഷേപിച്ച് റോയ്‌ട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പരിശോധനകള്‍ വ്യാപകമാക്കിയിരുന്നു. ഇതിനിടെ ജോണ്‍സണ്‍ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ അരക്കെട്ട് അസ്ഥി മാറ്റിവച്ചആളിന് നഷ്ടപരിഹാരമായി 74ലക്ഷംരൂപ നല്‍കാന്‍ കമ്പനിയോട് സര്‍ക്കാര്‍ ഉത്തരവായിരുന്നു.

Related News