20 April 2024, Saturday

Related news

April 19, 2024
March 31, 2024
March 30, 2024
March 19, 2024
February 14, 2024
February 13, 2024
January 19, 2024
January 15, 2024
January 2, 2024
December 8, 2023

നവമിക്ക് ഇനി ക്ലാസ് റൂം വീട്ടിലും

Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2023 11:24 am

സമഗ്ര ശിക്ഷ കേരള ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ ഭിന്നശേഷിസൗഹൃദ വെർച്വൽ ക്ലാസ് റൂം ഒരുക്കുന്നതിന്റെ ഭാഗമായി ചെങ്ങന്നൂര്‍ സബ് ജില്ലാതല ഉദ്ഘാടനം ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന രമേശ് നിർവ്വഹിച്ചു

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൗഹൃദ പരമായ അന്തരീക്ഷം ഒരുക്കി സ്കൂൾ പ്രവർത്തനങ്ങൾ സ്വന്തം വീട്ടിലിരുന്ന് വീക്ഷിക്കുവാൻ അവസരമൊരുക്കുകയാണ് ബി ആർ സി. ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ററി സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയും ചെങ്ങന്നൂർ ബി ആർ സിയുടെ ഭിന്നശേഷി വിഭാഗം വിദ്യാർഥിനി യുമായ നവമി സുരേഷിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പദ്ധതി വിശദീകരണം ചെങ്ങന്നൂർ ബിപിസി ഇൻചാർജ് പ്രവീൺ വി നായർ നിർവഹിച്ചു

ചടങ്ങിൽ ചെറിയനാട് ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നകുമാരി ചെറിയനാട് പഞ്ചായത്ത് ക്ലസ്റ്റർ കോഡിനേറ്റർ ഹരിഗോവിന്ദ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ മഞ്ജു കുമാരി, അധ്യാപകരായ ജി. രാധാകൃഷ്ണൻ ‚രാജേഷ് കുമാർ, സത്യഭാമ , സന്യ എസ്, ബിന്ദു കെ എസ്എന്നിവർ സംസാരിച്ചു

Eng­lish Summary:
Now for Nao­mi, the class­room will be at home

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.