സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രഫസർ തസ്തിക അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവ്. ഇതുവരെ സർവകലാശാലകളിലും ഗവ. എയ്ഡഡ് കോളജുകളിലും മാത്രമേ പ്രഫസർ പദവി അനുവദിച്ചത്. 2018 ലെ യുജിസി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും ഗവേഷണ മാനദണ്ഡങ്ങൾക്കും വിധേയമായി കോളജ് അധ്യാപകർക്ക് പ്രഫസർ പദവി അനുവദിക്കാനാണ് ഇപ്പോള്‍ തീരുമാനം.
2018 ജൂലൈ 18 മുതൽ പ്രൊഫസർ പദവി അനുവദിക്കണമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉത്തരവിറക്കിയത്. ഇതുവരെ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് കോളജ് അധ്യാപകർക്ക് പ്രൊഫസർ സ്ഥാനമുണ്ടായിരുന്നത്. പ്രഫസർ പദവി ലഭിക്കുന്നതോടെ ശമ്പളത്തിൽ വർധനവ് വരും. 10 വർഷം പ്രൊഫസർ പദവിയുള്ളവർക്കേ വൈസ് ചാൻസിലറാകാനാവൂ. ഇനി മുതൽ 10 വർഷം പ്രൊഫസറായി സർവീസുണ്ടെങ്കിൽ കോളജ് അധ്യാപകർക്കും വിസിയാകാൻ യോഗ്യത ലഭിക്കും.
ENGLISH SUMMARY:now professors in colleges in the state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.